കോഴിക്കോട്: പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ വഴിമുട്ടി നിൽക്കുമ്പോഴാണ് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും പുതുനിര വരണമെന്ന് ലീഗ് മുഖപത്രം. പിണറായി ഭരണം പിടിച്ചത് പുതുമുഖങ്ങളെ അണിനിരത്തിയാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗം പറയുന്നു. ഡിസിസി നേതൃത്വത്തിലും ലോക്സഭയിലും കോണ്‍ഗ്രസും പുതുമുഖങ്ങളെ കൊണ്ടുവന്നു. താഴെത്തട്ട് ശോഭിക്കണം, തുറന്ന ആശയവിനിമയവും സംഘടനാരീതിയും വേണം. കോണ്‍ഗ്രസിന്റെ ഉയര്‍ച്ചയും നിലനില്പും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നുവെന്നും ചന്ദ്രിക.
പ്രതിപക്ഷ,കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതുനിര വരണമെന്ന് ലീഗ് മുഖപത്രം
By
May 22, 2021 8:54 am