വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വേനലവധിക്ക് ശേഷമായിരിക്കും കോടതി ഹര്‍ജി പരിഗണിക്കുക.
അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഇത് സ്ഥിരം ബെഞ്ചിലേക്ക് കോടതി മാറ്റിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് മെയ് 21നാണ് കോടതി വീണ്ടു ചേരുക. അന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അവധിക്കാല ബെഞ്ചിന്റെ പരാമര്‍ശം.