തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിലെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നു. ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലിഗയുടെ കൊലപാതകത്തില്‍ രണ്ട് പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
സംഭവസ്ഥലത്തു നിന്നും പൊലീസ് ശേഖരിച്ച മുടിയിഴകള്‍ കസ്റ്റഡിയിലുളള ഉമേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് വിശദമാക്കി. ഉമേഷ് മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും.