Kerala

എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്ന്; ഫലം രണ്ടു ദിവസത്തിനകം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം കാത്ത് നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികള്‍. ഫലപ്രഖ്യാപന തീയതി തീരുമാനിക്കുന്നതിനായി എസ്.എസ്.എല്‍.സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് പരീക്ഷാ ഭവന്‍ എസ്.എസ്.എല്‍.സി ഫലം അവസാന രൂപത്തിലാക്കിയത്. ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിയാല്‍ ഫല പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.

നിരന്തരമൂല്യനിര്‍ണ്ണയം, ഗ്രേസ്മാര്‍ക്ക്, ഐടിയുടെ മാര്‍ക്ക് എന്നിവ എഴുത്തുപരീക്ഷയുടെ മാര്‍ക്കുമായി ചേര്‍ക്കുക, അത് വീണ്ടും പരിശോധിക്കുക എന്നീ ജോലികളാണ് പൂര്‍ത്തിയായത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം റിസള്‍ട്ട് അംഗീകരിച്ചാല്‍ ഫലം പ്രഖ്യാപിക്കാനാകും.

വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തുക. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കേരളത്തിനൊപ്പം ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. ഹയര്‍സെക്കഡറിഫലവും ഈമാസം പകുതിക്ക് മുന്‍പ് പ്രസിദ്ധീകരിക്കും.

അതേസമയം ഹയര്‍സെക്കഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം മെയ് അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന. ഒന്‍പത് ലക്ഷത്തി ഇരുപത്തി അയ്യായിരം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍സെക്കഡറി പരീക്ഷ എഴുതിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top