Entertainment

ഈമയൗവിന്റെ ട്രെയിലര്‍ കാണാം

ആമേനും അങ്കമാലി ഡയറീസും കണ്ടിറങ്ങിയതോടെ പെല്ലിശ്ശേരി ബ്രില്ലിയന്‍സ് എന്നത് മലയാള സിനിമയുടെ ആരാധക യുവത്വത്തിന് ഹരമായതാണ്. നടപ്പുവഴികളില്‍ നിന്നും തീര്‍ത്തുംഭിന്നമായ രീതിയില്‍ സിനിമാ വ്യാകരണങ്ങളെ പൊളിച്ചെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.
കാത്തിരിപ്പിനൊടുവില്‍ ഈമയൗ എന്ന് പേരിട്ടിരിക്കുന്ന പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ സംവിധായകന്‍ ആഷിഖ് അബു പുറത്തുവിട്ടു.
ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. അങ്കമാലി ഡയറീസിന് ശേഷം മറ്റൊരു പെല്ലിശ്ശേരി മാജിക് ആയിരിക്കും ഈമയൗ. മെയ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top