Latest News

ധോണിയുടെ ചിറകിലേറി ചെന്നൈ; ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ജയം

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റിന്റെ മിന്നുന്ന ജയം. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 206 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ റായിഡുവിന്റേയും നായകന്‍ ധോണിയുടേയും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സിന്റെ ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 30 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും അടക്കം 68 റണ്‍സാണ് ഡിവില്യേഴ്‌സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ബംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‌സ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ വാട്‌സണെ നഷ്ടമായെങ്കിലും അമ്പാട്ടി റായിഡു മികച്ച ഫോം ചിന്നസ്വാമിയിലും ആവര്‍ത്തിച്ചു. ആദ്യഘട്ടത്തില്‍ ചെന്നൈ ബാറ്റിങ് നിരയ്ക്ക് അടിപതറിയെങ്കിലും റായിഡു-ധോണി കൂട്ടുകെട്ട് വിജയം കണ്ടു. രണ്ടു പന്ത് ബാക്കി നില്‍ക്കേയാണ് ചെന്നൈ അഞ്ചു വിക്കറ്റ് ജയം കരസ്ഥമാക്കിയത്. ഇതോടെ പോയിന്റു പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top