Home app

കേരളവിഷന്‍ സാറ്റലൈറ്റ് ചാനലിന്റെ ഉദ്ഘാടനം ഏപ്രില്‍ 28ന്

കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ (സിഒഎ) പുതിയ സംരഭമായ കേരള വിഷന്‍ എന്റര്‍ടെയിന്‍മെന്റ് ചാനലിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 28ന് വൈകുന്നേരം 7 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയ് സേതുപതി മുഖ്യാതിഥി ആയിരിക്കും.
കേരളവിഷന്‍ ചാനലിന്റെ തീം മ്യൂസിക് ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റ് പ്രകാശനം ചെയ്യും.

തെരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളുടെ പ്രകാശനം വി മുരളീധരന്‍ എംപി നിര്‍വഹിക്കും. കേരള വിഷന്‍ ന്യൂസ് പോര്‍ട്ടലായ കേരളവിഷന്‍ ഓണ്‍ലൈന്‍ ഹോം പേജിന്റെ പ്രകാശനം വിഡി സതീശന്‍ എംഎല്‍എ നിര്‍വഹിക്കുന്നതാണ്.
കേരളവിഷന്‍ വേള്‍ഡ് എച്ച്ഡി (മിഡില്‍ ഈസ്റ്റ് )ന്റെ ലോഗോ പ്രകാശനം ബ്രിഗേഡിയര്‍ ഹംദാന്‍ മുഹമ്മദ് നിര്‍വഹിക്കും.

ദുബായി ഖാന്‍സ് മീഡിയ സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ഖാന്‍, സിഒഎ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും.

കേരള വിഷന്‍ ചാനല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ രാജ് മോഹന്‍ മാമ്പ്ര സ്വാഗതവും കമ്പനി ഡയറക്ടര്‍ ബിനു ശിവദാസ് നന്ദിയും പറയും.

ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ഗാനമേളയും ഉണ്ടാകും.

കേരളത്തിലെ പ്രമുഖ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി എന്നീ ചാനലുകള്‍ ഉപയോഗിക്കുന്ന ഐഎസ് 17 എന്ന സാറ്റലൈറ്റില്‍ നിന്നും പൂര്‍ണമായി എച്ച്ഡി സാങ്കേതിക മികവോടെയാണ് ചാനല്‍ പുറത്തിറങ്ങുന്നതെന്ന് ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ പറഞ്ഞു.

ഇന്ത്യക്ക് പുറമേ മിഡില്‍ ഈസ്റ്റ്, യുകെ, ആഫ്രിക്ക തുടങ്ങി 52 രാജ്യങ്ങളില്‍ ചാനല്‍ ലഭിക്കുന്നതാണ്. കേരളത്തിലെ സിഒഎയുടെ ഭാഗമായുള്ള ഓപ്പറേറ്റര്‍മാര്‍ ഒരു പ്രാദേശിക ചാനലിന്റെ ഉടമകള്‍ എന്ന നിലയിലേക്ക് ഉയരും.

നിലവിലുള്ള ചാനലുകളുടെ പോരായ്മകള്‍ മറികടന്ന് മികച്ച കണ്ടന്റായിരിക്കും കേരള വിഷന്‍ ചാനലിന്റെ പ്രത്യേകതയെന്ന് കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജ്‌മോഹന്‍ മാമ്പ്ര പറഞ്ഞു.

കേരള വിഷന്‍ ചാനലിന്റെ വൈസ് പ്രസിഡന്റായി ചുമതല വഹിക്കുന്നത് ചാനല്‍ മേഖലയില്‍ പരിചയ സമ്പന്നനായ പ്രകാശ്‌മേനോനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top