Home app

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ നടന്നത് വര്‍ഗീയ പ്രചരണം ; മുഖ്യമന്ത്രി

നവമാധ്യമങ്ങള്‍ വഴി എന്തും പ്രചരിപ്പിക്കുന്ന പുതിയ രീതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തിടെ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലെന്ന് ഇത്തരത്തിലുള്ള പ്രചരണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച ഹര്‍ത്താലില്‍ നടന്ന ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരു വിഭാഗമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെന്ന് ബോധ്യപ്പെടുകയായിരുന്നു.

കാഷ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. കാഷ്മീര്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്ന വര്‍ഗീയ പ്രചരണങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top