വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിയില്‍ ആവശ്യപ്പെടുക. കേസുമായി ബന്ധപ്പെട്ട് റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്ന് പൊലീസുകാരെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസുകാര്‍ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് കുടുംബത്തിന്റെ വാദം.
ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നും ശ്രീജിത്തിന്റെ അമ്മ ലളിതയും ഭാര്യ അഖിലയും കോടതിയില്‍ ആവശ്യപ്പെടും.