Ernakulam

കലൂര്‍ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി; റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം

കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷന് സമീപം വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതലനടപടിക്രമ സമിതി രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ സാങ്കേതികസമിതിയുമായി നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി, സീനിയര്‍ ടൗണ്‍പ്ലാനര്‍ പി.ആര്‍. ഉഷാകുമാരി, മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് കൃഷ്ണേന്ദു, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ റജീനബീവി, എമരിറ്റസ് പ്രൊഫസര്‍ ഡോ. ബാബു.ടി.ജോസ്, സ്ട്രക്ചറല്‍ എഞ്ചിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ദുരന്ത നിവാരണ നിയമത്തിലെ മുപ്പതാം വകുപ്പ് പ്രകാരം രൂപീകരിച്ച സമിതി ഒരാഴ്ച്ചയ്ക്കകം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

കെട്ടിടം തകരാനുള്ള കാരണം, കെട്ടിടനിര്‍മാണത്തിന് ലഭിച്ചിട്ടുള്ള അനുമതികള്‍, തുടര്‍നിര്‍മാണത്തിന്റെ സാധ്യത, കെട്ടിടത്തിന്റെ പ്രാഥമിക രൂപരേഖ എന്നിവയാണ് നടപടിക്രമ സമിതി പരിശോധിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top