Cricket

ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് സഞ്ജു സാംസണ്‍

ഐപിഎല്‍ 2018 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനുള്ള ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. മുംബൈക്കെതിരായ അര്‍ധ സെഞ്ചുറിയോടെയാണ് ഓറഞ്ച് ക്യാപ് വീണ്ടും സഞ്ജുവിന്റെ തലയിലെത്തിയിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ് വീണ്ടും തിരിച്ചുപിടിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 231 റണ്‍സുമായി വിരാട് കോഹ്ലി തൊട്ടു പിന്നിലുണ്ട്.

സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നത്. ഇതിനുമുന്‍പ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായുള്ള മത്സരത്തില്‍ 45 പന്തില്‍ നിന്ന് സഞ്ജു 92 റണ്‍സ് നേടിയിരുന്നു. അന്നത്തെ സഞ്ജുവിന്റെ പ്രകടനം ‘ക്ലാസ്’ ആണെന്നായിരുന്നു ഷെയിന്‍വോണടക്കമുള്ള താരങ്ങളുടെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top