Home app

വീണ്ടും യെച്ചൂരി

സീതാറാം യെച്ചൂരി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തുടരും. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് യെച്ചൂരി നേതൃപദവിയിലെത്തുന്നത്. 95 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയേയും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തി. പത്ത് അംഗങ്ങള്‍ പുതുമുഖങ്ങളാണ്. വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. എസ് രാമചന്ദ്ര പിള്ള പോളിറ്റ് ബ്യൂറോയില്‍ തുടരും.

ഹൈദരാബാദിലെ സരൂര്‍നഗറില്‍ നടക്കുന്ന ബഹുജനറാലിയോടെ സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. ഉച്ചയ്ക്കുശേഷമുള്ള റാലിയില്‍ തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി മൂന്നുലക്ഷത്തോളം പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും. ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങളും റാലിയെ അഭിസംബോധന ചെയ്യും. സരൂര്‍ ഗ്രൗണ്ടിനുസമീപങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top