Home app

സമാധാന നീക്കങ്ങള്‍ ബലപ്പെടുന്നു; ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിയതായി ഉത്തര കൊറിയ

സോള്‍: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറെ ആശങ്ക സൃഷ്ടിച്ച ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി വടക്കന്‍ കൊറിയ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി മീറ്റിംഗിന് ശേഷം പ്രസിഡന്റ് കിം ജോംഗ് ഉന്നാണ് പ്രഖ്യാപനം നടത്തിയത്. ഏപ്രില്‍ 21 മുതല്‍ ഉത്തര കൊറിയ അണ്വായുധ പരീക്ഷങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും പങ്കെടുക്കുന്ന ഉച്ചകോടി അടുത്തയാഴ്ച നടക്കാനിരിക്കെയാണ് അണ്വായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായുള്ള കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായി ഈ മാസവും ഡോണള്‍ഡ് ട്രംപുമായി ജൂണിലും ചര്‍ച്ച നടക്കുക. ഇതിനിടെയാണ് വടക്കന്‍ കൊറിയയുടെ നിര്‍ണായക ചുവടുവയ്പ്.

അതേസമയം ഉത്തരകൊറിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. ഉത്തരകൊറിയയെയും ലോകത്തെയും സംബന്ധിച്ച് ഇത് നല്ലൊരു വാര്‍ത്തയാണ്. വലിയ പുരോഗതിയാണിത്. ഉച്ചകോടിയുമായി മുന്നോട്ട് പോകുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top