Home app

സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ; പതിനാറുകാരന്‍ പോലീസ് നിരീക്ഷണത്തില്‍

കാശ്മീരില്‍ എട്ട് വയസ്സുകാരിയെ ഹൈന്ദവ ഭീകരര്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി. വോയ്സ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് ഹര്‍ത്താല്‍ ആഹ്വാന സന്ദേശം മലപ്പുറത്ത് പ്രചരിച്ചത്.

ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം കൂട്ടായി സ്വദേശി പതിനാറുകാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ ഫോണുകളും നിരീക്ഷിച്ച് വരിയാണ് പൊലീസ്.

അറസ്റ്റിലായവര്‍ അംഗമായ, സന്ദേശം പ്രചരിച്ച ഗ്രൂപ്പുകളിലെ അഡ്മിന്മാരെ വിളിച്ച് വരുത്തിയാണ് അന്വേഷണം. കഴിഞ്ഞ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും വ്യാപക അക്രമങ്ങളാണ് നടന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത വ്യാജഹര്‍ത്താലില്‍ അക്രമവും കൊള്ളയുമുണ്ടായ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജെയ്ന്‍ കേരളത്തിലെത്തിയിരുന്നു. വ്യാജ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ ലഹളയ്ക്കു ശ്രമം നടന്നതായി സ്ഥിരീകരണമുണ്ടായതോടെയാണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവി കേരളത്തിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top