Business

ഓഹരി വിപണി 20/04/2018 – ഐടി ഓഹരികള്‍ക്ക് നേട്ടം

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മികച്ച ഫലം പുറത്തുവന്നത് നിക്ഷേപകര്‍ക്കിടയില്‍ മികച്ച പ്രതികരണമുളവാക്കി. വ്യാഴാഴ്ച ടിസിഎസ് എക്കാലത്തേയും വലിയ ലാഭം പ്രഖ്യാപിച്ചതോടെ ഓഹരി വില 3421 രൂപ എന്ന മികച്ച നിലയിലെത്തി. അതായത് 7% വില വര്‍ധന.

ലോക്‌സഭാ ഇലക്ഷന്‍, ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം, അന്താരാഷ്ട്ര യുദ്ധ ഭീഷണി തുടങ്ങിയ ഘടകങ്ങള്‍ വിപണിയെ ഉലയ്ക്കാനുള്ള സാധ്യതകള്‍ വിപണി വൃത്തങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്.

കഴിഞ്ഞ ദിവസം മെറ്റല്‍ ഓഹരികള്‍ തിളങ്ങിയെങ്കിലും ഇന്ന് നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്‌സ് 0.7% കുറഞ്ഞു. ഐടി ഓഹരികളുടെ നിഫ്റ്റി ഇന്‍ഡക്‌സ് 5% വര്‍ധിച്ചു. പൊതുമേഖലാ ബാങ്കുകളുടെ നിഫ്റ്റി ഇന്‍ഡക്‌സ് 2.5% കുറവ് രേഖപ്പെടുത്തി. ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികളുടേയും വില തകര്‍ച്ച വിപണിയില്‍ പ്രകടമായിരുന്നു.

മുംബൈ വില സൂചിക 12 പോയിന്റ് നഷ്ടത്തില്‍ 34416 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 1 പോയിന്റ് നഷ്ടത്തില്‍ 10564ലാണ് വ്യാപാരമവസാനിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top