Home app

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് കരടു രാഷ്ട്രീയപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് കരടു രാഷ്ട്രീയപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. കേരളത്തില്‍ നിന്ന് പി രാജീവ്, കെഎന്‍ ബാലഗോപാല്‍, കെകെ രാഗേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കാനാണ് കേരള ഘടകത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് പ്രകാശ് കാരാട്ട് കരടു രാഷ്ട്രീയ നിലപാടും സീതാറാം യെച്ചൂരി സിസിയിലെ ന്യൂനപക്ഷ കാഴ്ചപ്പാടും അവതരിപ്പിച്ചത്. നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളായിരുന്നു ഇന്നലെ നടന്നത്. കോണ്‍ഗ്രസിനെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള നിലപാടാണ് പ്രകാശ് കാരാട്ട് ആവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് അടവു നയവും രാഷ്ട്രീയ പ്രമേയവും കൂട്ടിക്കുഴയ്ക്കേണ്ട എന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്. കോണ്‍ഗ്രസ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന നിലപാട് കാരാട്ട് ആവര്‍ത്തിച്ചു.

അതേസമയം ഭിന്നതയ്ക്ക് പകരം പാര്‍ട്ടി ഒരു യോജിപ്പിന്റെ പാതയിലെത്തണം എന്ന അഭ്യര്‍ത്ഥന യെച്ചൂരി മുന്നോട്ടുവെച്ചു. തെരഞ്ഞെടുപ്പില്‍ പലപ്പോഴും അടവു നയം സ്വീകരിക്കേണ്ടി വരും. കോണ്‍ഗ്രസുമായി ഒരു സഖ്യവും ആവശ്യമില്ല. എന്നാല്‍ ധാരണയും വേണ്ടെന്ന് എഴുതിവയ്ക്കേണ്ടതുണ്ടോ എന്ന് യെച്ചൂരി ചോദിച്ചു. വൈകിട്ട് പൊതു ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയാവുമ്പോള്‍ മാത്രമേ കരടു രാഷ്ട്രീയപ്രമേയം സംബന്ധിച്ച കൃത്യമായ ചിത്രം പുറത്ത് വരികയുള്ളൂ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top