തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയിലായി. കായംകുളത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് സാത്താന് അപ്പുണ്ണി എന്ന അപ്പുണ്ണി.
ചെന്നൈയിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കേസിലെ മറ്റ് പ്രതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു.