Business

രാജ്യത്ത് വീണ്ടും കറന്‍സി ക്ഷാമം; എടിഎമ്മുകളില്‍ പണമില്ല

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് വീണ്ടും കറന്‍സി ക്ഷാമം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകളില്‍ പണമില്ല.

ഉത്സവ കാലത്ത് ഏറെ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണമെന്നാണ് ആര്‍ബിഐയുടെ നിഗമനം. നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനകം പ്രശനം പരിഹരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയും രൂപീകരിച്ചു.

അതേസമയം രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്നും ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. ചില പ്രദേശങ്ങളില്‍ മാത്രം ചെറിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top