ഇന്‍ഫോസിസ് ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദത്തിലായിരുന്നുവെങ്കിലും വിപണി നേട്ടത്തിലായിരുന്നു. ഏഷ്യന്‍ വിപണിയിലെ മാന്ദ്യം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയെ ബാധിച്ചുവെങ്കിലും പിന്നീട് വിപണി കരകയറി.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ 3 ശതമാനം താഴ്ന്ന് 1132ലാണ് ക്ലോസ് ചെയ്തത്. 2019 സാമ്പത്തിക വര്‍ഷം ഓപ്പറേറ്റിംഗ് മാര്‍ജിന്‍ കുറയുമെന്ന പ്രവചനത്തെ മുന്‍നിര്‍ത്തിയാണ് ഇന്‍ഫോസിസിന് വിലയിടിഞ്ഞത്.
സെന്‍സെക്സ് 112 പോയിന്റ് ഉയര്‍ന്ന് 34305 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 47 പോയിന്റ് വര്‍ധിച്ച് 10528ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഫാര്‍മ, ബാങ്കിംഗ് ഓഹരികള്‍ നേട്ടമുണ്ടാക്കിയത് വില സൂചിക ഉയരാന്‍ പ്രധാന കാരണമാണ്.
എന്നാല്‍ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്കിന്റെ ഓഹരികള്‍ക്ക് 6% വില കുറഞ്ഞു. യൂക്കോ ബാങ്കിന്റെ മുന്‍ ചെയര്‍മാനെതിരെ സിബിഐ 621 കോടി രൂപയുടെ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തതാണ് നിക്ഷേപകര്‍ ബാങ്ക് ഓഹരികള്‍ വില്‍ക്കാനുള്ള പ്രധാനകാരണം.