Home app

നരേന്ദ്രമോദിയുടെ അഞ്ച് ദിവസത്തെ സ്വീഡന്‍, യുകെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് ദിവസത്തെ സ്വീഡന്‍, യുകെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. ഇരു രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിലും മോദി പങ്കെടുക്കും. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വന്റെ ക്ഷണപ്രകാരം 16നും 17നും സ്വീഡനില്‍ ആദ്യസന്ദര്‍ശനം നടത്തും. 16ന് വൈകുന്നേരം സ്റ്റോക്ഹോമില്‍ എത്തുന്ന മോദി 17ന് സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായും പ്രധാനമന്ത്രി ലോഫനുമായും കൂടിക്കാഴ്ച നടത്തും.

സ്വീഡനില്‍ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന മോദിക്കായി അമേരിക്കന്‍ പ്രസിഡന്റിന് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തെരേസാ മേ മേദിക്കായി അത്താഴവിരുന്നും ഒരുക്കും. ചാള്‍സ് രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്ന് ഒരുക്കുന്നുണ്ട്. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ 52 രാഷ്ട്രത്തലവ•ാരാണ് പങ്കെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top