കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടാസ്ക് ഫോഴ്സ് (ആര്‍ടിഎഫ്) പിരിച്ചുവിട്ടു.
വീടാക്രമണക്കേസുമായി ബന്ധപ്പെട്ടു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് റൂറല്‍ ടാസ്ക് ഫോഴ്സിലെ ജിതിന് രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരടങ്ങിയ സംഘമാണ്. ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ മൂന്നു പേരും സേനയില്‍നിന്നു സസ്പെന്‍ഡു ചെയ്തിരുന്നു.
ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനൊപ്പം ഹൈവേയിലുണ്ടാകുന്ന കവര്‍ച്ചകളും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണു ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. എആര്‍ ക്യാമ്പിലെ പോലീസുകാരാണ് ഇതിലെ അംഗങ്ങള്‍. പത്തും പതിനെട്ടും പേരുള്ള രണ്ട് ആര്‍ടിഎഫ് സംഘങ്ങളുണ്ട്.