തൃശൂര്‍: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് തൃശൂരില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ചെയര്മാന് ജോയ് ആലുക്കാസും ഭാര്യ ജോളി ജോയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
തൃശൂര്‍ അരിസ്റ്റോ റോഡില്‍ നാലുനിലകളിലായി വിപുലമായ സൗകര്യങ്ങളോട് കൂടിയാണ് കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ജനറല്‍ മാനേജര്‍ പിപി ജോസ് അടക്കമുള്ള മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിന്റെ ഭാഗമായി.