മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന് അതിഥി വേഷത്തിലെത്തുന്നു. നവാഗതനായ സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂളിലാവും വിനീത് ശ്രീനിവാസന് അതിഥി താരമായി എത്തുക.
മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ വിനീത് ശ്രീനിവാസനും
By
April 12, 2018 10:32 am