Breaking News

ബിഎംഡബ്ല്യുവിന്റെ എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ

ജർമ്മൻ ആഡംബര വാഹന നിർമാണ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിർമാതാവുമായ അനൂപ് മേനോൻ. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ കുടുംബ സമേതമെത്തിയാണ് അദ്ദേഹം തന്റെ പുതിയ വാഹനം വാങ്ങിയത്. 

ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച എക്‌സ് 7-ന്റെ ഏറ്റവും പുതിയ പതിപ്പാണ് അനൂപ് മേനോൻ സ്വന്തമാക്കിയിരിക്കുന്നത്. 1.22 കോടി രൂപ മുതൽ 1.24 കോടി രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. എക്‌സ് 7 എസ്‌യുവിയുടെ ഉയർന്ന വകഭേദമായ എക്‌സ് ഡ്രൈവ് 40ഐ എം സ്‌പോർട്ടാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഈ വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 1.57 കോടിയോളമാണ്.

3.0 ലിറ്റർ ശേഷിയുള്ള പെട്രോൾ-ഡീസൽ എൻജിനുകളിലാണ് എക്‌സ് 7 വിപണിയിൽ എത്തുന്നത്. ഇതിലെ പെട്രോൾ എൻജിൻ മോഡൽ 381 ബിഎച്ച്പി പവറും 520 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 5.8 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 340 ബിഎച്ച്പി പവറും 700 എൻ.എം. ടോർക്കുമാണ് ഡീസൽ എൻജിന്റെ കരുത്ത്. 5.9 സെക്കന്റിൽ ഈ വാഹനവും 100 കിലോമീറ്റർ വേഗത കൈവരിക്കും. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവൻ സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top