Home app

കേരളം മികച്ച സ്റ്റാര്‍ട്ട് അപ്പ് അന്തരീക്ഷമുള്ള ഇടം ; മുഖ്യമന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ കേരളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

ടൂറിസത്തിന് പേരുകേട്ട കേരളം ഇപ്പോള്‍ ഖ്യാതി നേടുന്നത് സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ക്ക് അനുകൂലമായ മികച്ച അന്തരീക്ഷമുള്ള ഇടം എന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപകരും സംരഭകരും സാങ്കേതിക വിദഗ്ദരും പങ്കെടുക്കുന്ന ഹഡില്‍ കേരള സമ്മേളനം വെള്ളിയാഴ്ച കോവളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താദ്യമായി സ്റ്റാര്‍ട്ട് അപ്പ് നയം കൊണ്ടുവന്ന സംസ്ഥാനം കേരളമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള സംരഭകര്‍ കേരളത്തെ തേടിയെത്തുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് സംരഭകര്‍ക്ക് ലോകത്തെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് സംരഭകരുമായും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരുമായും സംവദിക്കാനുള്ള അവസരമാണ് ഹഡില്‍ കേരളയില്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഗെയ്മിംഗ്, ഇ സ്‌പോര്‍ട്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ്, ഔഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വുല്‍ റിയാലിറ്റി, ഇ ഗവേണന്‍സ്, മൊബൈല്‍ ഗവേര്‍ണന്‍സ് തുടങ്ങി വളരുന്ന സാങ്കേതിക മേഖലകളാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹഡില്‍ കേരള സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക.

ഇതോടൊപ്പം നടക്കുന്ന ഹാഷ്ടാഗ് ഹഡില്‍ എക്സ്പോയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ കേരളയ്ക്ക് നേതൃത്വം നല്‍കുന്നത്. സമ്മേളനം ഇന്നും തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top