Home app

ഐപിഎല്‍ കേരളത്തിലേക്കില്ല; മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ട് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഐ.പി.എല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും. ഷെഡ്യൂള്‍ പ്രകാരം ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തന്നെ മത്സരങ്ങള്‍ നടക്കുമെന്നും രാഷ്ട്രീയ വിവാദങ്ങള്‍ ഐ.പി.എല്ലിലേക്ക് വലിച്ചിഴക്കരുതെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. മത്സരത്തിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബി.സി.സി.ഐ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഐ.പി.എല്‍ ചെയര്‍മാന്റെ പ്രസ്താവനയോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

ചൊവ്വാഴ്ച്ചയാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെ ആദ്യ മത്സരം അരങ്ങേറുക. ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top