Home app

തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു

മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. 40 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേട്ടുപ്പാളയത്തെ മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം.

ക്ഷേത്രത്തില്‍ വിതരണം ചെയ്ത അവല്‍ പ്രസാദത്തില്‍ ചേര്‍ത്ത നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചു. പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ഇവര്‍ക്ക് തലവേദനയും ചര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവര്‍ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്. 31 പേരാണ് ആദ്യമെത്തിയത്. ഇതില്‍ 12 പേര്‍ പ്രാഥമിക ചികിത്സക്ക് ശേഷം തിരികെപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top