Business

അമേരിക്ക ചൈന വ്യാപാര കരാര്‍ യുദ്ധം ; വിപണി വീണു

അമേരിക്കയില്‍ നിന്നുള്ള 106 ഉത്പന്നങ്ങള്‍ക്ക് ചൈന 25% അധിക താരിഫ് ചുമത്തി തിരിച്ചടിച്ചതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര കരാര്‍ യുദ്ധം മൂര്‍ധന്യാവസ്ഥയിലെത്തി. സോയാബീന്‍, ഓട്ടോ, കെമിക്കലുകള്‍ എന്നീ ഉത്പന്നങ്ങള്‍ക്കാണ് ചൈന അധിക നികുതി ഏര്‍പ്പെടുത്തിയത്. ആഗോള സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലും രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള ഈ മത്സരം വിപരീത ഫലമാണ് സൃഷ്ടിക്കുന്നത്.

ആഗോള ഓഹരി വിപണിയിലെ വിലയിടിവ് ഇന്ത്യന്‍ വിപണിയിലും ഇന്ന് വ്യക്തമായി പ്രതിഫലിച്ചു. മുംബൈ വിലസൂചിക 356.56 പോയിന്റ് ഇടിഞ്ഞ് 33,019ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 116.60 ഇടിഞ്ഞ് 10128ലാണ് ക്ലോസ് ചെയ്തത്. ഐടി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്കിങ് ഓഹരികള്‍ക്കാണ് പ്രധാനമായും തിരിച്ചടിയേറ്റത്. വ്യാപാര കരാര്‍ യുദ്ധം ആഗോള സമ്പദ് മേഖലയിലും കനത്ത തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top