Home app

തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി ഇടപാടില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ നടപടി. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ദിവ്യ എസ്.അയ്യരെ തദ്ദേശ സ്വയം വരണ വകുപ്പിലേക്ക് സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സബ് കലക്ടറുടെ സ്ഥലംമാറ്റം തീരുമാനിച്ചത്.

വര്‍ക്കല താലൂക്കില് അയിരൂര് വില്ലേജിലെ ഇലകമണ് പഞ്ചായത്തിലെ വില്ലിക്കടവില് വര്ക്കല-പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്കിയ നടപടിയാണ് വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്കാണ് പതിച്ചുനല്‍കിയത്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്ന്നുള്ള അന്വേഷണത്തില് കൈയ്യേറ്റം കണ്ടെത്തിയിരുന്നു.

സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി വര്ക്കല തഹസീല്ദാര് കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര് പൊലീസ് സ്റ്റേഷന് കെട്ടിടം നിര്മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. ഇതേത്തുടര്ന്ന് കൈയ്യേറ്റക്കാരന് ഹൈക്കോടതിയെ സമീപിക്കുകയും സബ് കലക്ടര്ക്ക് തീരുമാനമെടുക്കാനുള്ള വിധി നേടുകയും ചെയ്തു. ഇതനുസരിച്ചാണ് കലക്ടര് സ്ഥലം കൈയ്യേറ്റക്കാരന് തിരിച്ചു കൊടുക്കാന് തീരുമാനിച്ചത്.

എന്നാല് ഇതിനെതിരെ സ്ഥലം എംഎല്‍എ വി.ജോയി, പഞ്ചായത്ത് സമിതി നേതാക്കള്, രാഷ്ട്രീയ കക്ഷികള് എന്നിവര് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top