Main News

ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. നാന്നൂറോളം ശാസ്ത്രജ്ഞന്മാരുടേയും എഞ്ചിനീയര്‍മാരുടേയും സഹകരണത്തോടെയാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്.

ജിഎസ്എല്‍വി എഫ് 08 ഭ്രമണപഥത്തിലെത്തിക്കുന്ന ഉപഗ്രഹത്തിന്റെ ലക്ഷ്യം മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കുകയാണ്. കൂടുതല്‍ വ്യക്തതയോടെയുള്ള സിഗ്നലുകള്‍ കൈമാറാനും സൈനിക ആവശ്യങ്ങള്‍ക്കും ഉപഗ്രഹം സഹായിക്കും. ജിഎസ്എല്‍വി എഫ് 08 എന്ന റോക്കറ്റിന്റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. 10 വര്‍ഷം ആയുസുള്ള ഉപഗ്രഹത്തിന്റെ ഭാരം 415.6 ടണ്‍ ആണ്. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top