ഇന്ന് പുലര്‍ച്ചെ 2.08ന് ജിസാറ്റ് 11 ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിച്ചു. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ് 11 വഹിച്ചുള്ള റോക്കറ്റ് ഇന്ന് പുലര്‍ച്ചെയാണ് വിക്ഷേപിച്ചത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് മികച്ച പിന്തുണയാകുമെന്ന് വിലയിരുത്തപ്പെടുന്ന ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. രാജ്യത്ത് 16 ജിബിപിഎസ് വേഗത്തില്‍ ലക്ഷ്യമിടുന്ന വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 11 ‘വലിയപക്ഷി’ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.
പതിനഞ്ച് വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ ചെലവ് 1200 കോടിരൂപയാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നഭാരത് നെറ്റിലൂടെ രാജ്യത്തെ വിദൂര ഗ്രാമങ്ങളിലും, പഞ്ചായത്തിലും വേഗമുള്ള ബ്രോഡ്ബാന്‍ഡ് ശൃംഖലയ്ക്ക് വിക്ഷേപണം സഹായകമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.