Entertainment

അയിത്തം കല്‍പ്പിച്ചിടത്ത് അംഗീകാരം ലഭിച്ചതില്‍ സന്തോഷം: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് ശ്രീകുമാരന്‍ തമ്പി. വൈകിയാണെങ്കിലും സിനിമയില്‍ തനിയ്ക്കുണ്ടായ അയിത്തം തിരിച്ചറിഞ്ഞതിനും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കിയതിനും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ നാല്‍പ്പത് വര്‍ഷത്തെ പ്രയത്നമാണ് സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് ലഭിക്കാന്‍ തന്നെ അര്‍ഹനാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിനിമാ മേഖലയില്‍ തന്നെ ആരും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഗാനരചയിതാവായി ഒതുക്കാന്‍ പലരും ശ്രമിച്ചു. മലയാള സാഹിത്യത്തില്‍ പോലും തനിയ്ക്ക് അയിത്തം കല്‍പ്പിച്ച ബുദ്ധിജീവികളുണ്ടായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തി. നടന്‍ മധു ചെയര്‍മാനും സത്യന്‍ അന്തിക്കാട്, സിയാദ് കോക്കര്‍, കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിര്‍ അംഗങ്ങളായ സമിതിയാണ് ജെസി ഡാനിയേല്‍ അവാര്‍ഡിനര്‍ഹനായി ശ്രീകുമാരന്‍തമ്പിയെ തെരഞ്ഞെടുത്തത്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top