Entertainment

‘സപ്ലിമേറ്റ്‌സ്’ ഫേസ്ബുക്ക് വഴി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ മലയാളം വെബ് സീരീസ്

സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണവുമായി മലയാളത്തിലെ ആദ്യവെബ് സീരീസ് ‘സപ്ലിമേറ്റ്‌സ്’. നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന വെബ് സീരീസിന്റെ രചനയും സംവിധാനവും മാധ്യമപ്രവര്‍ത്തകനായ കുരുവിള ചാക്കോയാണ് നിര്‍വഹിച്ചിരിക്കുന്നത്. സാധാരണ ശൈലിയില്‍ നിന്നും മാറി റിയലസ്റ്റിക് ആയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഫേസ്ബുക്ക് വഴി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ മലയാളം വെബ് സീരീസ് എന്ന പ്രത്യേകതയും സപ്ലിമേറ്റ്‌സിനുണ്ട്.

ഹോളിവുഡില്‍ ചിരപരിചിതമാണെങ്കിലും ഇന്ത്യയില്‍ വെബ് സീരീസുകള്‍ അധികം സുപരിചിതമല്ല. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്നതാണ് വെബ് സീരീസിന്റെ ശൈലി. ആദ്യ സീസണില്‍ ഏഴ് എപ്പിസോഡുകളായാണ് സപ്ലിമേറ്റ്‌സ് എത്തുക. സിനിമ ലക്ഷ്യമാക്കി ഒത്തുചേര്‍ന്ന കുറച്ച് നവാഗതരാണ് സപ്പ്‌ളിമേറ്റ്‌സിനു പിന്നില്‍ അണിനിരക്കുന്നത്.

അഖില്‍ വിഷ്ണു, റോജിന്‍ മലയാറ്റൂര്‍, ആകാശ് സത്യ, വിപിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പുതിയപറമ്പത്ത്, എഡിറ്റിങ് മഹേഷ് രവീന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top