Home app

തോക്ക് വേണ്ടേ വേണ്ട !

സ്‌കൂളുകളില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വന്‍ റാലികള്‍ നടന്നു. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ചിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ നടന്ന റാലികളില്‍ ആയിരക്കണക്കിനാളുകളാണ് തോക്ക് അത്രക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്. തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ് ഒത്ത് കൂടിയത്. വിയറ്റ്‌നാം യുദ്ധ പ്രതിഷേധത്തിന് ശേഷം ഇത്രയധികം യുവതീ യുവാക്കള്‍ പങ്കെടുത്ത റാലി ഇതാദ്യമായാണ്.

സ്‌കൂളുകളില്‍ തോക്കുകള്‍ ഉപയോഗിച്ച് സഹപാധികളെ വെടിവച്ച് കൊലപ്പെടുത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ച് വരികയാണ്. വിദ്യാര്‍ഥികളിലും അധ്യാപകരിലും രക്ഷിതാക്കള്‍ക്കിടയിലും ഇത്തരം കൊലപാതകങ്ങള്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ തോക്കുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചത്. വര്‍ധിച്ചുവരുന്ന തോക്ക് അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കയേക്കൂടാതെ ജപ്പാനിലും ആസ്‌ട്രേലിയയിലും റാലികള്‍ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top