Home app

ഭൂമി വിവാദം പരിഹാരത്തിലേക്കെത്തിയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദം അല്‍പ്പമൊന്ന് തണുത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹം വിശുദ്ധവാരാചരണത്തിലേക്ക് കടക്കുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ചിരിക്കുകയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഭൂമി വില്‍പനയെക്കുറിച്ച് താനും സഹയാമെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതാണ് സത്യം. മെത്രാന്മാരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ എല്ല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നതെന്നും ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെ ഓശാന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

മെത്രാപ്പോലീത്തയ്ക്ക് വേണ്ടി മാധ്യമങ്ങളിലൂടെ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി വിഷയം ആളിക്കത്തിച്ചത് ദൗര്‍ഭാഗ്യകരമാണ്. തെറ്റായ പ്രചാരണങ്ങളോട് വിയോജിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഓരോരോ കാരണങ്ങള്‍ക്കൊണ്ട് അശുദ്ധിയുള്ളവരാണ് എല്ലാവരും. ഞാനും നിങ്ങളും അശുദ്ധിയുള്ളവരുടെ കൂട്ടത്തില്‍ പെടും. പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായിരിക്കുന്നതെന്നും വ്യക്തികളും കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top