പാരച്യൂട്ടിന്റെ തകരാറിനെ തുടര്‍ന്ന് പരിശീലന പറക്കലിനടെ സൈനികന് മരിച്ചു. ആഗ്രയിലെ മാല്‍പ്പുര പാര വണ്‍ ബ്രിഗേഡിലെ ലാന്‍സ് നായിക് സുനില്‍ കുമാറാണ് മരിച്ചത്. പാരച്യൂട്ടില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. പാരച്യൂട്ട് തുറക്കാന്‍ സാധിക്കാതെ വന്നതോടെ സുനില്‍ നിലത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇത്തരത്തിലൊരു ഗുരുതര പിഴവ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയിട്ടില്ല.
പാരച്യൂട്ടില്‍ നിന്നും വീണ് സൈനികന് ദാരുണാന്ത്യം
By
March 24, 2018 10:09 am