ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഏതുവിധേനയും ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരു വിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം വര്‍ഗീയ പാര്‍ട്ടിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
ബിജെപിയെ തകര്‍ക്കാന്‍ വേണ്ടി വന്നാല്‍ കോണ്‍ഗ്രസിന് കുത്തും; കോടിയേരി
By
March 22, 2018 10:50 am