Ernakulam

നഴ്സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരായ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. അതേസമയം ശമ്പള പരിഷ്‌കരണ ഉത്തരവ് തടഞ്ഞ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മില്‍ നേരത്തേ സമവായ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെ ഈ മാസം 31നാണ് ശമ്പള പരിഷ്‌കരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top