ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അതിരന്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകീട്ട് 7 മണിക്ക് ഫഹദ് ഫാസില്‍, സായി പല്ലവി, അതിരന് ഒഫീഷ്യല്‍ പേജ് എന്നിവയിലൂടെ റിലീസ് ചെയ്യും.
നവാഗതനായ വിവേക് ആണ് സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. സായി പല്ലവിയാണ് നായിക. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി,ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍,സുദേവ് നായര്‍,സുരഭി ലക്ഷ്മി, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.