Home app

കേരളത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍ ‘കേരള ബ്ലോഗ് എക്‌സ്പ്രസ്’

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കേരള ബ്ലോഗ് എക്‌സ്പ്രസ്’ തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിച്ചു. ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന ടാഗുമായി ലോക പ്രശസ്തരായ ബ്ലോഗര്‍മാരെ പങ്കെടുപ്പിച്ച് വര്‍ഷങ്ങളായി നടത്തിവരുന്ന കേരള യാത്രയുടെ അഞ്ചാമത് എഡിഷനാണ് തുടക്കം കുറിച്ചത്.

28 രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാര്‍ രണ്ടാഴ്ച ആലപ്പുഴ, കുമരകം, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് യാത്രാനുഭവങ്ങള്‍ അവരുടെ ബ്ലോഗുകളിലൂടെ ലോകത്തോട് പങ്കുവയ്ക്കും. യുഎസ്, യുകെ, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ ഇത്തവണ സംഘത്തിലുണ്ട്.

ലോക ടൂറിസത്തിന്റെ ഭൂപടത്തില്‍ കേരളത്തിന് കുറച്ച് കാലമായി മികച്ച ഇടമുണ്ട്. ഇക്കോ ടൂറിസവും ഉത്തരവാദിത്ത ടൂറിസവും ഉള്‍പ്പടെയുള്ളവയ്ക്ക് പ്രാധാന്യം നല്‍കുന്ന നമ്മുടെ ടൂറിസം മോഡലിന് അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ബ്ലോഗ് എക്സ്പ്രസിന്റെ വിജയം. കഴിഞ്ഞ വര്‍ഷം മാത്രം വൈറലായ നാനൂറിലേറെ ബ്ലോഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഫലം കഴിഞ്ഞ വര്‍ഷത്തെ ടൂറിസ്റ്റുകളുടെ വരവിലുള്ള വര്‍ധനവിലൂടെ പ്രകടമായിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര അവാര്‍ഡുകളും അംഗീകാരങ്ങളും നമ്മുക്ക് ഇക്കാലയളവില്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതി രമണീയമായ കാഴ്ചകള്‍ക്ക് അപ്പുറം കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിഞ്ഞു പങ്കുവയ്ക്കാന്‍ ബ്ലോഗേഴ്സിനു പ്ലാറ്റ്‌ഫോമായി ബ്ലോഗ് എക്‌സ്പ്രസ് മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top