Entertainment

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗോകേരള ക്യാമ്പയിനുമായി ടൂറിസം വകുപ്പ്

ലണ്ടന്‍: കേരളത്തിന്റെ പ്രകൃതിഭംഗിയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് കൊണ്ട് ടൂറിസം വകുപ്പ് ആരംഭിച്ച #GoKerala ക്യാമ്പെയിന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുന്നു. സെന്‍ട്രല്‍ ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസ്സുകളിലാണ് കേരളാ ടൂറിസത്തിന്റെ പരസ്യങ്ങള്‍ നല്‍കിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങളും പ്രകൃതിഭംഗിയും മികച്ച രീതിയില്‍ ആവിഷ്‌കരിച്ച പരസ്യങ്ങള്‍ ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ടൂറിസം രംഗത്തുണ്ടാക്കിയത്.

കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി നടപ്പാക്കിയ പുതിയ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂറിസം വകുപ്പ് ഇത്തരമൊരു നീക്കം നടത്തിയത്. ”കാഴ്ച്ചകള്‍ കാണണോ? കേരളത്തിലേക്ക് പോകൂ!” എന്ന ലണ്ടനിലെ ബസ്സുകളില്‍ എഴുതിയ പരസ്യവാചകങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഏറെ ശ്രദ്ധനേടി.

രണ്ടുവര്‍ഷം മുമ്പ് ബിര്‍മിങ്ഹാമിലും ഗ്ലാസ്ഗോയിലും ലണ്ടന്‍ നഗരത്തിലും ടാക്സികളില്‍ ഈ പരസ്യം നേരത്തേ ഉപയോഗിച്ചിട്ടുണ്ട്. അത് വലിയ വിജയമാവുകയും ചെയ്തു. ഒന്നര ലക്ഷത്തിലേറെ യുകെ ടൂറിസ്റ്റുകളാണ് ഇതേത്തുടര്‍ന്ന് കേരളത്തിലെയെന്നാണ് കണക്കാക്കപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top