കോഴിക്കോട്: ഫറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച മൂന്ന് അധ്യാപകര്ക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്റിനെ കാര്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചതിന് വിദ്യാര്ഥിക്കെതിരേയും കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കോളജില്‍ നടന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകരുടെ മര്‍ദനമേറ്റത്.
ഹോളി ആഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികളുടെ കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്റ് എ.പി. ഇബ്രാഹിം കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.