ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷ കക്ഷികള്‍. വൈ.എസ്.ആര് കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണക്കും. ലോക്സഭാ സെക്രട്ടറി ജനറലിന് അവിശ്വാസ പ്രമേയത്തിന് ഇരു പാര്‍ട്ടികളും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയില്‍ നിന്ന് പുറത്ത് വന്ന ഉടനെയാണ് അവിശ്വാസപ്രമേയവുമായി ടി.ഡിപി രംഗത്തെത്തിയത്. വൈ.എസ്.ആര്.കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. 2014-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണ് നടക്കാന്‍ പോകുന്നത്. വൈകീട്ടാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുക.