Home app

സീറോ മലബാര്‍സഭ ഭൂമി ഇടപാട് കേസ്; കര്‍ദിനാളിനെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി

സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുളള ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. സഭയ്ക്കുളളിലെ വിഷയത്തില്‍ പുറത്തു നിന്നും ഇടപെടല്‍ വേണ്ട എന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്. ഇത് പരിഗണിച്ചാണ് കര്‍ദിനാളിനെതിരെ കേസെടുക്കേണ്ട എന്ന് കോടതി ഉത്തരവിട്ടത്. കര്‍ദിനാളിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ദിനാളിന് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top