Breaking News

ആഫ്രിക്കയിൽ നിന്നും പി വി അൻവർ എംഎൽഎ തിരിച്ചെത്തി; കരിപ്പൂരിൽ ഊഷ്മള സ്വീകരണം

കോഴിക്കോട്: മൂന്ന് മാസത്തിന് ശേഷം നിലമ്പൂർ എം എല്‍ എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായുമായി ബന്ധപ്പെട്ട് അദ്ദേഹം ആഫ്രിക്കയിലായിരുന്നു. തിരിച്ചെത്തിയ എം എല്‍ എയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരുടെ വലിയൊരു സംഘം തന്നെ കാത്തുനില്‍ക്കുന്നുണ്ട്.

എം എല്‍ എ ഒരാഴ്ച എടക്കരയിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുമെന്ന് സിപിഎം അറിയിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താന്‍ നാട്ടിലേക്ക് വരുന്ന കാര്യം അദ്ദേഹം അറിയിച്ചത്. തിരിച്ചെത്തുന്നത് 25,000 കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും,പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ജോലികിട്ടുമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top