Home app

ദേവദാരു പുരസ്‌ക്കാരം: കെപിഎസി ലളിതയ്ക്ക് 17ന് സമ്മാനിക്കും

 

അനശ്വര സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ പേരിലുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരം പ്രശസ്ത അഭിനേത്രി കെപിഎസി ലളിതയ്ക്ക്. മാര്‍ച്ച് 17ന് വൈകീട്ട് 6 മണിക്ക് എറണാകുളം കേരള ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ പുരസ്‌ക്കാരം സമ്മാനിക്കും.

ദേവദാരു-ദേവരാജന്‍ ഫൗണ്ടേഷന്റെ പേരിലുള്ള പുരസ്‌ക്കാര ചടങ്ങ് സിനിമതാരം ദേവന്‍ ഉദ്ഘാടനം ചെയ്യും. രഞ്ജി പണിക്കര്‍, ജയരാജ് വാര്യര്‍, ആര്‍കെ ദാമോദരന്‍ എന്നിവര്‍ ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന് പിന്നണിഗായകന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന സംഗീതനിശയില്‍ അഫ്‌സല്‍, രഞ്ജിനി ജോസ്, ചിത്ര അരുണ്‍, സംഗീത എസ് പ്രഭു,രാകേഷ് ബ്രഹ്മാനന്ദന്‍ തുടങ്ങിയവര്‍ പാടും. ദേവദാരു ഫൗണ്ടേഷന്റെ  പത്താം വാര്‍ഷികചടങ്ങിനോടനുബന്ധിച്ചാണ് പുരസ്‌ക്കാരചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകന്‍ സി.കെ സാദിഖ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top