Home app

ന്യൂനമര്‍ദ്ദം: ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇതേതുടര്‍ന്ന് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മത്സ്യതൊഴിലാളികളോട് ഈ മാസം 18 വരെ കടലില്‍ പോകരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ രണ്ടര മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ തിരമാലകള്‍ ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏത് സാഹചര്യത്തേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top