Home app

കതിരൂര്‍ മനോജ് വധം ; പി ജയരാജന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു

തലശ്ശേരി കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പി ജയരാജന്റെ ആവശ്യം
ഹൈക്കോടതി നിരാകരിച്ചു.  കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയാണ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.

സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയിലുള്ള കേസില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ 2014 സപ്തംബര്‍ ഒന്നിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ കേസില്‍ 25-ആം പ്രതിയാക്കി ചേര്‍ത്തു. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top