Home app

കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണിത്. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യു.എ.പി.എ.)ത്തിലെ 18 എന്ന വകുപ്പ് കൂടി ജയരാജനെതിരെ സി.ബി.ഐ. ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍.

രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറു പ്രതികളാണ് ഉള്ളത്. പയ്യന്നൂരിലെ മുന്‍ സിപിഎം ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും ഈ കുറ്റപത്രത്തില്‍ലുണ്ട്. ഇവരൊക്കെ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയവരാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top