Home app

ഇന്ത്യന്‍ പട്ടാളം ചൈനീസ് പഠിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ചൈന

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി മികച്ച ആശയവിനിമയം നടത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ജവാന്‍മാര്‍ ചൈനീസ് പഠിക്കുന്നു. 25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് പുറത്തുവിട്ടത്. അതേസമയം ഇക്കാര്യത്തില്‍ അനുകൂലമായിട്ടല്ല ചൈന പ്രതികരിച്ചിട്ടുളളത്. . ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുമ്പോള്‍ അത് യുദ്ധസാഹചര്യങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് ചൈനയുടെ ആശങ്ക.

മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് ഒരു വര്‍ഷം നീളുന്ന കോഴ്സ്. ഭാഷാനൈപുണ്യം സമാധാന കാലങ്ങളില്‍ ആശയവിനിമയം പരിപോഷിപ്പിക്കുമെങ്കിലും യുദ്ധസാഹചര്യങ്ങളില്‍ പ്രതികൂലമാകുമെന്നാണ് ചൈനയുടെ ആശങ്കയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിനെ ഉദ്ധരിച്ച് ദേശിയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ ചൈനീസ് സൈന്യം ഹിന്ദി പഠിക്കണമെന്ന അഭിപ്രായം ചൈനയിലും വ്യാപകമാണെന്നും സൂചനകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top